അമൃതഭാരതീവിദ്യാപീഠം സാംസ്കാരിക വിദ്യാഭ്യാസം; മെയ് 30 വരെ അപേക്ഷ സമർപ്പിക്കാം
അമൃതഭാരതീവിദ്യാപീഠത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസത്തിനായുള്ള അപേക്ഷ മെയ് 30 വരെ ഓൺലൈൻ മാർഗ്ഗം സമർപ്പിക്കാമെന്ന് അമൃതഭാരതീവിദ്യാപീഠം അറിയിച്ചു. മലയാളവും സംസ്കൃതവും ബോധനമാധ്യമമായി മൂന്നു വർഷം ദൈർഘ്യമുള്ള സാംസ്കാരിക വിദ്യാഭ്യാസത്തിൽ 10 വയസ്സ് മുതൽ ഏത് പ്രായക്കാർക്കും പങ്കാളിയാകാം. ഒന്നാം വർഷ ബാലപ്രബോധിനി, പ്രൗഢപ്രബോധിനി പരീക്ഷകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 10 മുതൽ 17 വയസ്സ് വരെയുള്ള പരീക്ഷാർത്ഥികൾ ബാലപ്രബോധിനി, 18 വയസ്സ് മുതൽ പ്രൗഢപ്രബോധിനി എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 2026 നവംബർ 8 ഞായറാഴ്ച ദീപാവലി ദിനത്തിലാണ് പരീക്ഷ.
ഗദ്യഭാരതി പ്രബോധനം 1
അദ്ധ്യായം 1 മിഷൽ ഡനിനോ എഴുതിയ സംസ്കാരത്തിന്റെ കാതൽ എന്ന ലേഖനം അടിസ്ഥാനപ്പെടുത്തി അമൃതഭാരതീവിദ്യാപീഠം പരീക്ഷ നിർവ്വഹണ സമിതിയംഗം ശ്രീനിവാസൻ മാഷ് നടത്തുന്ന പ്രബോധനം
പ്രൗഢപ്രബോധിനി പാഠശാല 1
പ്രൗഢപ്രബോധിനി പരീക്ഷാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ , കവിതാഭാഗം , സാംസ്കാരിക നായകരെ പരിചയപ്പെടുത്തൽ , ശ്രീരാമോദന്തം , ഭഗവദ്ഗീത , സ്തോത്രപാഠം , പാഥേയം ഇവ ഉൾപ്പെടുന്നതാണ് ഈ വീഡിയോ
അമൃതഭാരതീവിദ്യാപീഠം
1986 മുതൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന സാംസ്കാരിക വിദ്യാഭ്യാസ പ്രസ്ഥാനമാണ് അമൃതഭാരതീവിദ്യാപീഠം.
അനൗപചാരിക വിദ്യാഭ്യസ രംഗത്ത് ഭാരതത്തിന്റെ അതുല്യമായ പൈതൃകം അമൂല്യമായ സാംസ്‌കാരിക ചരിത്രം, സാംസ്കാരിക ഭാഷ,മാതൃഭാഷ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന മൂന്ന് വർഷത്തെ സാംസ്കാരിക വിദ്യാഭ്യാസവും ഒരുവർഷത്തെ പഠനം ഗവേഷണവുമാണ് അമൃതഭാരതി മുന്നോട്ട് വയ്ക്കുന്ന വിദ്യാഭ്യാസ പദ്ധതി. കൊച്ചി ഇടപ്പള്ളി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അമൃതഭാരതീവിദ്യാപീഠം മൂന്ന് വർഷത്തെ സാംസ്‌കാരിക പരീക്ഷകള്‍ നടത്തിവരുന്നു. ഒന്നാം വർഷം പ്രബോധിനി (പത്ത് മുതൽ 17 വയസ്സ് വരെയുള്ളവർക്ക് ബാലപ്രബോധിനി,17 ന് മുകളിലുള്ളവർക്ക് പ്രൗഢ പ്രബോധിനി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.) പ്രബോധിനി പരീക്ഷ വിജയിച്ചവർ രണ്ടാം വർഷം സന്ദീപനി പരീക്ഷയും.സന്ദീപനി വിജയിച്ചവർ മൂന്നാം വർഷം ഭാരതീയും എഴുതുന്നു.ഭാരതീ വിജയിച്ചവർ അമൃതഭാരതീവിദ്യാപീഠം നൽകുന്ന മൂന്ന് വർഷത്തെ സാംസ്കാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തി പ്രതിവർഷം നടക്കുന്ന ആശീർവാദസഭയിൽ ഭാരതീ ബിരുദം സമ്മാനിക്കുന്നു.കേരളത്തിന് പുറമെ ആന്ധ്ര, ഡൽഹി, വിവിധ വിദേശ രാജ്യങ്ങളിലും അമൃതഭാരതീവിദ്യാപീഠത്തിന് പരീക്ഷാകേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ 36 വർഷത്തെ പ്രവർത്തന കാലയളവിൽ ഒന്നരലക്ഷം പേരാണ് അമൃതഭാരതീയുടെ സാംസ്കാരിക വിദ്യാഭ്യാസത്തിൽ പങ്ക് ചേർന്നിട്ടുള്ളത്.ഓൺലൈൻ മാർഗ്ഗം അപേക്ഷ സ്വീകരിക്കുകയും ഇ-ക്ലാസ്സുകൾ ഒരുക്കുകയും ചെയ്യുന്നു.പരീക്ഷകൾ ഓരോ നഗർ കേന്ദ്രങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി നേരിട്ട് നടത്തും.സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ വിശ്വജാലകം വായനാവേദിയുടെ പ്രവർത്തനവും സാംസ്കാരിക ഗ്രന്ഥശാലയുടെയും അമൃതഭാരതിയൂടെ പ്രവർത്തനമാണ്.
തൃതീയതലത്തില്‍ ഭാരതി എന്നീ പേരുകളില്‍ എല്ലാവര്ഷ്വും ദീപാവലി നാളില്‍ കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് പരീക്ഷാകേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടത്തുന്നു. പതിനൊന്ന് വയസ്സുമുതല്‍ (ആറാം തരം മുതല്‍) ഏതു പ്രായത്തിലുളളവര്ക്കും പരീക്ഷാര്ത്ഥിലയാകാവുന്ന വിധത്തിലാണ് പരീക്ഷകള്‍ ചിട്ടപെടുത്തിയിട്ടുളളത്. സ്വയം പഠിച്ച് വിജയം നേടുവാന്‍ കഴിയുന്ന വിധത്തില്‍ ലളിതമായി തയ്യാറാക്കിയിട്ടുളളതാണ് അമൃതഭാരതീവിദ്യാപീഠത്തിന്റെ മുഴുവന്‍ തലങ്ങളിലേയും പാഠ്യപദ്ധതി. ഔപചാരികവിദ്യാഭ്യാസത്തിനൊപ്പം സാംസ്‌കാരിക വിദ്യാഭ്യാസവും ആര്ജ്ജി ച്ച പഠിതാവിന് പ്രതിസന്ധികളില്‍ തളരാത്തതും സ്വന്തം ഉയര്ച്ച കളില്‍ അഹങ്കരിക്കാത്തതുമായ ശ്രേഷ്ഠമായ വ്യക്തിത്വം വളര്ത്തിിയെടുക്കുവാന്‍ സാധിയ്ക്കും.
ഇതിനു സഹായിക്കുന്നതുമാണ് പ്രസ്തുതപാഠ്യപദ്ധതി
Gallery
പരീക്ഷാ ഫലം
2021
വിജയിച്ചത് 2737
പരീക്ഷാർത്ഥികൾ
വിജയിച്ചത് 503
പരീക്ഷാർത്ഥികൾ
വിജയിച്ചത് 43















